ഞാൻ!!!

ഞാൻ,

ജീവിതത്തിനും മരണത്തിനുമിടയിലെ ബാർഡോകളിലൂടെ… അതിർവരമ്പുകളിലൂടെനടന്ന് വെളിച്ചത്തിന്റെ വേരുകൾ തേടുന്നവൻ.

ആത്മാവിൻറെ ആഴക്കടലിൽ കരുണയുടെ മീൻപിടിക്കുന്നവൻ.

നിതാന്ത യാത്രകളുടെ അഗ്നിമഴയേറ്റവൻ

ഞാൻ എഴുതിക്കൊണ്ടേയിരിക്കും
നീ വായിച്ചാലുമില്ലെങ്കിലും…

കാരണം, ജീവിച്ചിരിക്കുന്നുവെന്ന് എനിക്കെന്നെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

————————————————————————————————————————————————————————

സമർപ്പണം:

മലയാളത്തിന് കഷ്ടിച് ഏഴര മാർക്കുമാത്രം വാങ്ങിയ ചരിത്രമുള്ള ഈയുള്ളവനെ
ലൈക്കുകൊണ്ടും കമന്റുകൊണ്ടും വിമർശനങ്ങൾകൊണ്ടും എഴുത്തിൻറെ കളിയാട്ടത്തിലെ ഘണ്ടാകർണനാക്കിയ എൻറെ പ്രിയപ്പെട്ടവർക്ക്…

എന്നെ മലയാളം പഠിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ആലുവ UC കോളേജിലെ പാവം പാതിരി ഫാ.പോൾ മണവാളന്…

എൻറെ വികൃത വരികൾക്കൊണ്ടു ബലാത്സംഗം ചെയ്യപ്പെട്ട തിരുവനന്തപുരം പാളയം LMS ഹോസ്റ്റലിലെ ചുമരുകൾക്ക്…

മകൾക്കയച്ച പ്രണയകവിതയിൽ ‘ലാ സ ഗു’ ഗണം തിരിച്ചടയാളപ്പെടുത്തി തെറ്റുതിരുത്തി തിരിച്ചയച്ച നാറാണൻ മാഷ്ക്ക്…

ഞാൻ എന്ന ഒറ്റമരത്തിന്റെ തണലിൽ വിശ്രമിച്ചകന്ന ദേശാടകർക്ക്…

ജീവിതത്തിന്റെ ആഴ്ചച്ചന്തയിൽ, എനിക്കു പ്രണയം വിറ്റ പെണ്ണുങ്ങൾക്ക്…

‘Desmond Callin Jose’ എന്നു പേരിട്ട് എന്നിൽനിന്നും അത്ഭുതങ്ങൾ പ്രതീക്ഷിച്ചു നിരാശനായി, ഒടുവിൽ എന്നെ വീണ്ടും ‘Siju’ ആക്കിയ അപ്പന്…

നന്മമരത്തിന്റെ വിത്തുകൾക്കിടയിൽ എന്നെ നട്ട അമ്മക്ക്…

Advertisements

5 thoughts on “ഞാൻ!!!

 1. നിങ്ങളുടെ എഴുത്തുകൾക്ക് ഒരു പ്രത്യേക ആകർഷണമാണ്.പദവിന്യാസങ്ങൾ വല്ലാതെ ഭ്രമിപ്പിക്കുന്നതും.വിജനമായ വഴിത്താരകളിലെ തണൽ മരങ്ങൾ പോലെ,ചിലപ്പോൾ മരുഭൂവിൽ മരിചികപോലെ…. യാഥാർഥ്യത്തിന്റെയും ഫാന്റസിയുടെയും ആ കുടികുഴച്ചിലുകൾ വല്ലാതെ ഇഷ്ടപ്പെടുന്നു….

  Like

  • നന്ദി സുഹൃത്തേ
   പലപ്പോഴും ജീവിതത്തിൻറെ തല്ലുകൊള്ളുമ്പോൾ വാക്കുകളിൽ അനുഭവങ്ങൾ അമ്ലമിറ്റിക്കുന്നു എനിക്കെന്തു ചെയുവാൻ കഴിയും എഴുതുവാനല്ലാതെ

   Like

 2. സുഹൃത്തേ ,എനിക്ക് അത്ര കണ്ട് പരിചിതമല്ലാത്ത ലോകത്തെ പരിചയപെടുത്തുവാന്‍ താങ്കളുടെ വാക്കുകള്‍ക്ക് കഴിഞ്ഞിരിക്കുന്നു .നന്ദി
  ജീവിതകച്ചവ്ടത്തിലെ നഷ്ടബോധവും ബോധവും പേറി അനന്തമായ ലോകത്തേക്ക് നോക്കിയിരിക്കുന്ന എന്നെ ഈ വരികള്‍ എന്നെ യാത്രയുടെയും തത്വചിന്തയുടെയും അനുഭൂതിയില്‍ എത്തിക്കുന്നു.താങ്കളെ പരിചയപെടാന്‍ എന്നിലെ എളിയ കവി ആഗ്രഹിക്കുന്നു(കവി -എന്നു പറയുവാന്‍ എത്രത്തോളം കഴിയുമെന്നറിയില്ല )

  Like

 3. “ഞാൻ എഴുതിക്കൊണ്ടേയിരിക്കും
  നീ വായിച്ചാലുമില്ലെങ്കിലും…
  കാരണം, ജീവിച്ചിരിക്കുന്നുവെന്ന് എനിക്കെന്നെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.”
  ഈ വാക്കുകൾ ഞാൻ കടമെടുക്കുന്നു…

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s