സൂഫികളുടെ ഞാൻ!!!

സുഹൃത്തേ ഇതൊരു ചെറിയ കുറിപ്പാണ്..

എന്റെ യാത്രകളും, അനുഭവങ്ങളും, കഥകളുമെല്ലാം ഭ്രാന്തിൽ നിന്നും ജീവിതം തിരിച്ചുപിടിച്ചവന്റെ, അലയുവാൻ വിധിക്കപ്പെട്ടവന്റെ ദിവ്യസങ്കീർത്തനങ്ങളുടെ അവരോഹണങ്ങളിൽ എന്നോ അലിഞ്ഞുചേർന്നതാണ്. നിനക്കിത് ഉൾക്കൊള്ളാനാകുന്നില്ലായെങ്കിൽ പൊറുത്തു തരിക. ഇത് എന്റെ മാത്രം വഴികളാണ്… ഞാൻ നടന്ന എൻറെ മാത്രം വഴികൾ …

ഇസ്താംബൂളിന്റെ പ്രാന്തപ്രദേശത്തെ ഒരു ചെറിയ കബാബ് കടയിലിരുന്ന് എനിക്ക് മുൻപിൽ വിളമ്പിയ ചോറിൽനിന്നും ഇറച്ചിയുടെ അംശങ്ങൾ ശ്രദ്ധയോടെ പെറുക്കിമാറ്റുന്നതിനിടയിലാണ് അയാൾ എൻറെ എതിർവശത്തായി വന്നിരുന്നത്.

യാതൊരു സങ്കോചവുംകൂടാതെ ചിരപരിചിതനായ ഒരു സുഹൃത്തിനോടെന്നപോലെ മുഖവുരകളില്ലാതെ, മുൻപെങ്ങോ ഇടക്കുവെച്ചവസാനിപ്പിച്ച ഒരു സംഭാഷണത്തിന്റെ തുടർച്ചയെന്നോണം മുറിഞ്ഞതെങ്കിലും ഭേദപ്പെട്ട ഇംഗ്ലീഷിൽ അയാൾ പറഞ്ഞുതുടങ്ങി, ഒരു തത്വദർശിയെപ്പോലെ…

”നിന്റെ തിരുമുറിവുകളിൽ… വെളിച്ചമരിച്ചെത്തുന്ന വഴികളിൽ, നീയനുഭവിക്കുന്ന ദിവ്യമായ പരമാനന്ദത്തിന്റെ നിതാന്തവസന്തങ്ങളുടെ പൂക്കാലങ്ങൾ അസ്തമിക്കാതിരിക്കട്ടെ. നീയനുഭവിക്കേണ്ടിയിരുന്ന, നിന്നിൽനിന്നും അടർത്തിയെടുക്കപ്പെട്ട പ്രണയത്തിന്റെ സ്വർഗീയസങ്കല്പങ്ങൾ നീ പുനഃപ്രതിഷ്ഠിക്കുമാറാകട്ടെ”.

”എന്റെയും നിന്റെയും പ്രണയത്തിന്റെ അടുത്ത തലമെന്തായിരിക്കുമെന്നു നീ ചിന്തിക്കുക. ഞാനും നീയുമെന്ന നദികൾ ഒഴുകിയെത്തുന്ന മഹാസമുദ്രമേതായിരിക്കുമെന്നു നീ ചിന്തിക്കുക”.

എന്നെ, വാക്കുകൾ വിരാമപ്പെട്ടുപോകുന്ന ചിന്തകളുടെ തുലാസിൽ ബാലൻസുചെയ്യിച്ചിരുത്തി ചികിതചിന്തകളുടെ ആ മൊത്തക്കച്ചവടക്കാരൻ ഡെർവിഷ് നൃത്തചുവടുകളോടെ പൊള്ളുന്ന വെയിലിലേക്കിറങ്ങിപ്പോയി.

ദുരന്തമുഖങ്ങളുടെ ദിവ്യയോനികളിൽനിന്നും മലക്കുകൾ പിറക്കുന്നു. ചിറകുകളില്ലാത്ത, നീണ്ട താടിയും ചപ്രത്തലമുടിയുമുള്ള… മുഷിഞ്ഞ വസ്ത്രങ്ങളും അഗ്നികത്തുന്ന കണ്ണുകളുമുള്ള.. മദ്യപിക്കുന്ന.. എല്ലാ സോഷ്യൽ കൺവിക്ഷൻസുകളയും അതിക്രമിച്ചുനിൽക്കുന്ന, ജീവിതയാഥാർഥ്യങ്ങളുടെ മുറിപ്പാടുകളിൽ പൂക്കൾവിടർത്തുന്ന ബിസ്മില്ലാഹിർ റഹ്മാനിർ റഹിമായ പടച്ച തമ്പുരാന്റെ മലക്കുകൾ!! സൂഫികൾ!!!

മീസാൻകല്ലുകളുടെ ഖബർപ്പൂന്തോട്ടങ്ങളിൽ രാതികാലങ്ങളിൽ അലഞ്ഞുനടന്നിരുന്ന പീർസാദിഖുമാരുടെ പീളകെട്ടിയ കണ്ണുകളിൽ ഫനയുടെ ( Fanaa), അഗാധമായ ആത്മജ്ഞാനത്തിൻറെ അണയാത്ത അഗ്നിജ്വാലകളുടെ ഊർജ്ജരേണുക്കളിൽ കൊള്ളിമീനുകൾ കത്തിയ എത്രയോ ചന്ദ്രികാരാത്രികൾക്ക് ഞാൻ സാക്ഷ്യംവഹിച്ചിരിക്കുന്നു.

അത്യുൽക്കടമായ ആത്മീയാനുഭവങ്ങളുടെ തീവ്രത താങ്ങുവാനാകാതെ ശരീരംവിറകൊണ്ടിരുന്ന നാളുകളിൽ ക്വാജാ നിസാമുദ്ദിൻ ഔലിയയുടെ ഖബറിടത്തിനുസമീപം ഭ്രാന്തിനും ബോധത്തിനുമിടയിലെ നൂൽപ്പാലത്തിലൂടെ ഇടറിനടന്നിരുന്ന എന്നെ വെളിച്ചത്തിലേയ്ക്കു വലിച്ചിട്ടു നടന്നു പോയ പേരറിയാത്ത മാലിക്കുമാർ….

ഈ ജീവിതമെന്നത്, ഒരിക്കലുംനിലയ്കാത്ത കടപ്പാടുകളുടെ ഒരു പ്രവാഹമായിമാറുന്നത് അതുകൊണ്ടാണ്. മുഖമില്ലാത്തവർ പ്രകാശത്തിൻറെ കൈയൊപ്പുകൾക്കൊണ്ടു മുദ്രവെച്ച എന്റെയീ ജീവിതം എത്ര നിസ്സാരമെന്ന് ഞാനെപ്പോഴും തിരിച്ചറിയാറുണ്ട്. പലപ്പോഴും നഷ്ടപ്പെട്ടുവെന്ന് കരുതിയിടത്തുനിന്നും തിരികെ ലഭിച്ച ഇത് ആരുടെയൊക്കെയോ വീണ്ടെടുക്കലുകളുടെ മഹാദാനമാണ്.

എനിക്ക്‌ മട്ടൺ ബിരിയാണി വാങ്ങിത്തന്നിരുന്ന, എന്നോടൊപ്പം ലഹരിയുടെ ചിലം പങ്കുവെച്ചിരുന്ന സൂഫി മുഹമ്മദ് അമാനുള്ള ഖാൻ ആത്മാവിന്റെ നിറവിൽ ഹൃദയംഗമമായി പാടാറുണ്ടായിരുന്നതുപോലെ….

Oh! Allah, Allahu allah
Tu mere malik hai
Yih sab tumhaara karam hai aaqa
Kih baat ab tak bhani hui hai
Tu ahad waahid bhi tu
Tu hi hai rabb ul-‘aalameen
Tu hi awwal tu hi aakhir
Tu khuda- i lam yazil
O, Allah, Allahu allah
Tu mere malik hai.

O, God You are my Guru
It is all due to your blessing, O Lord
That our affairs continue to prosper
You are one- indivisible in your unity and without parallel
and you are also the unique source from which all creation emanates
And you are Lord of the worlds
You are the First- who pre-existed before all of creation;
And you are the Last- who remains after all of the creation has passed away
You are the God of all eternity, whose existence does not cease.
O, God You are my Guru!

യാത്രകൾ നിങ്ങളുടെ ഒഴിഞ്ഞ പാനപാത്രങ്ങളിൽ അനുഭവങ്ങളുടെ ലഹരി നിറക്കട്ടെ. നിങ്ങൾക്ക് നിങ്ങളുടെ സത്വത്തെ.. അസ്തിത്വത്തിന്റെ ഉറവിനെ തിരിച്ചറിയുമാറാകട്ടെ!!

അള്ളാ മാലിക്!! ഖുദാ ഖഫിസ്!!

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s