പാളയം ശാന്തയും, നെരൂദയും പിന്നെ കോഴിക്കോടും!

പണ്ട് കോഴിക്കോട്ടങ്ങാടിയിലൂടെ പട്ടി ചന്തക്കുപോയപോലെ, ഒരു പണിയുമില്ലാതെ വെറുതെ നടന്ന ഒരു കാലമുണ്ടായിരുന്നു. ഹോട്ടൽ മാനേജ്‍മെന്റും കഴിഞ്ഞു താജ് ഹോട്ടലിൽ പണിക്കു കയറി കഷ്ട്ടിച്ചു നാലുമാസം കഴിഞ്ഞപ്പോൾ അവിടത്തെ പ്രധാന പണ്ടാരിയുടെ മാതാവിനെ സ്മരിക്കേണ്ടിവന്നതിനാൽ ഞാനവിടെ കുലംകുത്തിയായി. കുലംകുത്തികൾക്ക് സമാജത്തിൽ സ്ഥാനമില്ലല്ലോ…

അങ്ങനെ മാനാഞ്ചിറ മൈതാനം ഒരു മൂന്നുവട്ടം കറങ്ങിയപ്പോളാണ് നമ്മുടെ ഷെൽവിയേട്ടന്റെ ”മൾബറി പബ്ലിക്കേഷന്സ്” കണ്ടത്. സുന്ദരമായ പുറംചട്ടകൊണ്ട് ഏതു കൂതറ സാഹിത്യത്തെയും മർലിൻ മൺറോ ആക്കുന്ന ജാലവിദ്യക്കാരനായിരുന്നു ഷെൽവി. പാളയം ശാന്തയുടെ അത്രപോലും നിലവാരമില്ലാത്ത പുസ്തകങ്ങളെ അങ്ങേര് അണിയിച്ചൊരുക്കി വിലാസവതിയാക്കി വിറ്റിരുന്നത് ഒരത്ഭുതംപോലെ ഞാൻ നോക്കിക്കണ്ടിട്ടുണ്ട്.

പുസ്തകറാക്കുകൾക്കിടയിലൂടെ ഇങ്ങനെ അലസമായി നടക്കുമ്പോഴാണ് ”നെരൂദയുടെ കവിതകൾ” നമ്മുടെ സച്ചിദാനന്ദനളിയൻ തർജ്ജമ ചെയ്തത് കണ്ണിലുടക്കിയത്. വെറുതെയിങ്ങനെ താളുകൾ മറിച്ചുനോക്കുന്നതിനിടയിലെപ്പോഴോ ഈ നെരൂദയണ്ണൻ എൻറെ ആത്മാവിലേക്കൊരു ചൂണ്ടുവലയെറിഞ്ഞു.

” I WANT TO DO WITH YOU,
WHAT THE SPRING DOES WITH THE CHERRY TREES”.
-വസന്തം ചെറി മരത്തോടുചെയ്തത് എനിക്ക് നിന്നോടും ചെയ്യണം-

പ്രണയത്തിന്റെ സഖദ ചിന്തകളിൽ അകിലുപുകച്ച സൗരഭ്യമുള്ള വാക്കുകൾ… എന്റെ ആത്മാവിന്റെ സമതലങ്ങളിലെ പ്രണയപ്പാലകൾ അന്നുമുതൽ മദാലസ യക്ഷികളെ പ്രതീക്ഷിച് പൂത്തുതുടങ്ങി.

കുട്ടിക്കാലം ഒരു തടവറക്കാലമായിരുന്നു. ( ബന്ധുക്കൾ ക്ഷമിക്കുക). രാവണപ്രഭുക്കളും പ്രഭ്വികളുമായ ചിറ്റപ്പന്മാരുടെയും ചിറ്റമ്മമാരുടെയും ഇടയിൽ അകപ്പെട്ടുപോയ… വളർച്ചമുരുടിച്ച, ആത്മാഭിമാനവും സത്വവും നിരന്തരം ചോദ്യംചെയ്യപ്പെടുകയും വെല്ലുവിളിക്കപ്പെടുകയും ചെയ്തിരുന്ന വ്യാകുലതകളുടെ നീലിച്ചപാടുകൾ വീണ.. ഓർക്കുവാനിഷ്ട്ടപെടാത്ത.. ചിതലരിക്കപ്പെട്ട ഒരു തടവറക്കാലം.

വരണ്ടഹൃദയമുള്ള.. നന്മകൾ വറ്റിയ കന്യാസ്ത്രീകളുടെ ബോർഡിങ്‌സ്കൂളിലെ വികൃത ജീവിതത്തിന്റെ നരച്ച വെളിച്ചങ്ങൾ ഇടയ്ക്കിടെ ഓർമ്മകളിൽ നിഴൽനൃത്തമാടാറുണ്ട്. ബോർഡിങ്‌സ്‌കൂളിൽ നിന്നും വീട്ടിലേക്കുള്ള യാത്രകൾ തടവറയിൽനിന്നും കോടതിയിലേക്കുള്ള ഒരു കുറ്റവാളിയുടെതുപോലെയായിരുന്നു. മറ്റുപാധികളോ ഓപ്‌ഷനുകളോ ഇല്ലാതെ പ്രാപ്പിടിയന്മാരുടെ കൈകളിൽകുടുങ്ങി വെളിച്ചമറ്റുതുടങ്ങിയ അഭിശപ്തമായ പൊള്ളുന്ന ബാല്യം.

അവർ എന്നെ ന്യായ വിധിക്കു വിധേയമാക്കുകയും വിധിക്കുകയും ക്രൂശിക്കുകയും ചെയ്തു. എങ്കിലും മൂന്നാംനാളിലെ ഞായറാഴ്ചകൾക്കു കാത്തുനിൽക്കാതെ ഞാൻ ഉയർത്തെഴുന്നേറ്റിരുന്നു. എന്റെയുള്ളിലെ ഗാഗുൽത്തായിൽ അവർ നാട്ടിയ കുരിശിൽ ഞാൻ മരിച്ചുജീവിച്ചു. എനിക്കുവേണ്ടി സ്വർഗ്ഗവാതിൽ തുറക്കപ്പെട്ടില്ല.. മാലാഖാമാരുരുടെ കാഹളമോ കിന്നരവീണകളോ എനിക്കായിമുഴങ്ങിയില്ല. എൻ്റെ ഏകാന്തതയുടെ ചെങ്കടൽ ഭേദിച്ച് എനിക്കായി ഒരു പ്രവാചകനും വന്നില്ല ഞാൻ ഏകനായിരുന്നു.. പ്രോമിത്യുസ്സിനെപ്പോലെ…

ഒരു കണക്കിനതുനന്നായി. കടപ്പാടുകളുടെ കണ്ടൽക്കാടുകളിൽ കാലമെന്നെ തടഞ്ഞുവെച്ചില്ല. എൻ്റെ വേട്ടക്കാരനും ബലിമൃഗവും ഞാൻ തന്നെയാണ്.

പന്ത്രണ്ടു മുറികളുള്ള ആ വലിയ ജയിൽവീട്ടിലെ ഇരുട്ടുമൂടിയ പത്തായപ്പുരയിൽ ചിതൽത്തിന്ന പുസ്തകങ്ങളെ അങ്ങിനെയാണ് ഞാൻ പ്രണയിച്ചുതുടങ്ങിയത്. അങ്ങിനെയെപ്പോഴോ പൊടിഞ്ഞു തുടങ്ങിയ താളുകളുമായി തലനീട്ടിയ എം ടി യുടെ നാലുകെട്ട് എൻ്റെ കൈകളിലെത്തി. പിന്നീട് പലപ്പോഴും കൂമൻ കരയുന്ന കറുത്ത രാത്രികളിൽ അപ്പുണ്ണിയും, തങ്കമണിയും ശങ്കരന്നായരുമൊക്കെ ആ താളുകളിൽനിന്നും എന്റെയടുത്തേക്കിറങ്ങിവന്നു. അവരെന്നോടു കഥകൾ പറഞ്ഞു, എഴുതിവെയ്ക്കപ്പെട്ടതിനുമപ്പുറത്തെ അവരുടെ വിശാലമായ ജീവിതം കാണിച്ചുതന്നു. അവരുടെ വ്യഥകൾ എൻ്റെ കണ്ണീരിലലിഞ്ഞു. ചിത്രകഥകൾ വായിച്ചു നടക്കേണ്ട പ്രായത്തിലെ എന്റെ കൂട്ടുകാർ ഹോസെ സരമാഗുവും, ഗുന്തർ ഗ്രാസും , ടോമാസ് ട്രാൻസ്ട്രോമറും, വോൾസോയിങ്കയും, ജൂനീചിറോ തനസാക്കിയും, പൗലോഫ്രെയറുമൊക്കെയായിരുന്നു.

അത് അന്ത കാലം…വസന്തകാലങ്ങളില്ലാതെ വരണ്ടുപോയ ബാല്യകാലം

പറഞ്ഞുവന്നതെന്താണെന്നു വെച്ചാൽ, ഈയടുത്തകാലത്തു ഞാനൊരു പെൺകുട്ടിയെക്കണ്ടു. ഒരു മോസ്കോവിയൻ പെൺകുട്ടി. കണ്ണുകളിൽ കവിതയുള്ള, ചിരികളിൽ ഹൃദയത്തിൻറെ നന്മയുള്ള..പ്രണയമുള്ള.. ജീവിച്ചതിന്റെ പാടുകൾ ഹൃദയത്തിൽ പേറുന്ന കലാകാരിയായ, നാട്യങ്ങളില്ലാത്ത നതാലിയ മോറോസോവ.

ജീവിതത്തിൽ ആദ്യമായി :

I WANT TO DO WITH YOU,
WHAT THE SPRING DOES WITH THE CHERRY TREES
-വസന്തം ചെറിമരത്തോടു ചെയ്തത് എനിക്ക് നിന്നോടും ചെയ്യണം-

എന്നു ഹൃദയത്തിൽതൊട്ട് പറയുവാൻ തോന്നിയ പെൺകുട്ടി. എൻ്റെ അനാഹതചക്രത്തിന്റെ നീല വെളിച്ചങ്ങളിൽ അവളെ വിശുദ്ധീകരിക്കണമെന്ന് എനിക്കുതോന്നി.

നാളെ.. ഒരു വെളിച്ചമാണ്. അവളിലേക്കുള്ള ദൂരവും…

ആചാര്യാദ്ധൈവ വിദ്യാ വിദിതാ സാധിഷ്ഠം പ്രാപതി ഇതി”
– ഛാന്ദോഗ്യോപനിഷത് 4.9.3.

ആചാര്യനില്‍ നിന്നു അറിയപ്പെട്ട വിദ്യ സഫലയായിത്തീരുന്നു.

Advertisements

8 thoughts on “പാളയം ശാന്തയും, നെരൂദയും പിന്നെ കോഴിക്കോടും!

 1. “Vachanangal ente mazha peyyatte nintemel , thazhukate pinne
  Thazhukate ninne njanethrayo kalamay pranayichu veyilil thapam cheythedutha nin
  Udalinte chippiye
  Ippozhivan itha sakala lokangalum ninte akum vare”

  Neruda. The proses are like the drizzle after a hot day.. You have got soul in ur writing. Beautiful!

  Like

 2. Ellam Maya aanu….Jeevithavum ,Kaala Chakrathinte karakkathindeyile minnal pinarukalude velli velichath bhramichu varunna eeyam paattakalumm….Mohangal palappozhum Ee Maaya kazhchakal aakunna Eeyam paattakalkku pinnale Manusha jeevithangale Bhramanam cheyyikkunnu……Jeevithathinte Artham,Moolyam,Vyapthi,
  Veeshanakonakam 🙂 ,etc ellam Einstein paranjathu pole Aapekshitham aanu…nothing is permanent in this world… Everything is Uncertain, and dependent on time and place…. Appol paranju vannathu enthannu vachal… 🙂 Sookshichal Dukkikenda…..Minnuthalleam ponnalla…. 🙂 🙂

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s