സ്റ്റെഫാനിയ എന്ന ശകുന്തള!

യാത്രകൾ സംഭവിക്കുക പലകാരണങ്ങൾകൊണ്ടാണ്. ചിലർ സ്ഥലങ്ങൾ കാണാനുള്ള കൗതുകം കൊണ്ട് ഇറങ്ങിപ്പുറപ്പെടുന്നു. മറ്റുചിലർക്കത് തീക്ഷ്ണമായ ജീവിതത്തിന്റെ നിഴൽക്കുത്തുകളെ ഭയന്നുള്ള പാലായനങ്ങളും…

എനിക്കവ ചരിത്രത്തിന്റെ ചീനവലകളിൽ കുടുങ്ങിയ സ്ഥലകാലങ്ങളെ അതിവർത്തിച്ച് , പ്രണയവും കണ്ണീരും രതിയുമെല്ലാം തീക്ഷ്ണമായ.. കാലാതിവർത്തിയായ നിയതിയുടെ ചുഴലിയിലൊളിപ്പിച്ച ജീവിതത്തിന്റെ തെളിമയിലേക്ക്‌ തിരിതെളിക്കുന്ന തീർഥാടനങ്ങളാണ്.

പച്ചയായ മനുഷ്യ ജീവിതത്തിന്റെ നേർകാഴ്ചകളിലൂടെ… നഗ്നമായ ജീവിതങ്ങളുടെ തുറന്നിട്ട വാതായനങ്ങളിലൂടെ അവരുടെ അനുഭവങ്ങളിലേക്ക് കയറിച്ചെന്നു ആ കഥകളെ ആലിംഗനം ചെയ്യുമ്പോഴുള്ള നിർവൃതിയാണ് എന്റെ യാത്രകളുടെ പ്രേരകങ്ങൾ.

ചില ആളുകളുണ്ട്, ജീവിതതിന്റെ പറമ്പോക്കുകളിൽ മുഖംനഷ്ടപ്പെട്ട് വിധിയുടെ നിഴൽകുത്തിൽ ചലനമറ്റവർ… അവരുടെ ജീവിതങ്ങളിലേക്ക്‌ നാമിറങ്ങിചെന്ന് അവരുടെ ഭീതിയും ആഹ്ളാദങ്ങളും നേർക്കുനേർ അചഞ്ചലനും നിർഭയനുമായി നേരിടേണ്ടിവരുമ്പോൾ കാലവും ദൂരവുമെല്ലാം സർവപരിധികളും ഉല്ലംഘിച്ച് മനുഷ്യന്റെ ജൈവഘടനയിലെ സ്വാഭാവികതയുടെ ഉദാത്തമായ വികാരങ്ങളിലൊന്നായ ”ഉപാധികളില്ലാത്ത സ്നേഹത്തിൽ” സ്വയം നഷ്ടമാകുന്നു. നിയതിയുടെ എഴുത്തുപുരയിലെ മഷിപുരണ്ട കമ്മട്ടങ്ങളാണു നാമെല്ലാമെന്നുള്ള ഓർമ്മപ്പെടുത്തലുകൾ ചിലപ്പോഴെല്ലാം നമുക്കനിവാര്യമാണ്.

ദക്ഷിണ ഇറ്റലിയിലെ ബ്രിന്ദിസ്സിയിൽ വിമാനമിറങ്ങിയ എന്നെ കാത്തുനിന്നിരുന്ന മാർക്കോയോടൊപ്പം ഉൾഗ്രാമത്തിലെവിടെയോ ഉള്ള ഇട്ട്രിയാ താഴ്വരയിലേക്ക് ഞാൻ യാത്രതുടങ്ങി. ഗ്രാമീണത തുടിച്ചു നിൽക്കുന്ന , പരിശുദ്ധമായ പ്രകൃതിയിലൂടെ ഗ്രാമങ്ങളിൽനിന്നു കുഗ്രമങ്ങളിലേക്ക് മാർക്കോയുടെ പഴയ ഫിയറ്റ് കാർ ഞങ്ങളെയും വഹിച്ചു പാഞ്ഞുപോയ്‌ക്കൊണ്ടിരുന്നു. നോക്കെത്താദൂരം പരന്നു കിടക്കുന്ന ഒലിവ് , അത്തി, മുന്തിരി തോട്ടങ്ങളും ജനവാസം തീരെയില്ല എന്ന് തോന്നും വിധവുമുള്ള വിജനമായ കാഴ്ചകൾക്കൊടുവിൽ ഞങ്ങൾ ”ഇൽ പോർടികോ” എന്ന എൻറെ ചെറു വീട്ടിലെത്തി. അൻപതിൽ താഴെ മാത്രം ജനങ്ങൾ വസിക്കുന്ന ഒരു കുഗ്രാമത്തിലാണ് ”ഇൽ പോർടികോ” നിലകൊള്ളുന്നത്.

സ്‌റ്റെഫാനിയ എന്ന എന്റെ ആഥിതേയ എന്നെയുംകാത്തു വരാന്തയിൽത്തന്നെ നിൽപുണ്ടായിരുന്നു. Sundried Tomato, Potato Gnocchi, Red Onions, Roasted Aubergine എന്നിവ Parmesan Cheese ഇൽ വിളയിച്ചെടുത്ത സുന്ദരൻ വിഭവം എനിക്കായി അവർ കരുതിയിരുന്നു. സുന്ദരിയായ ”അന്തോണിയേത്ത ” എന്ന മകളുള്ള, സമ്പന്നയെങ്കിലും ലളിത ജീവിതം നയിക്കുന്ന, സ്വന്തം ആവശ്യത്തിനായി രഹസ്യമായി മരിജുവാന വളർത്തുന്ന, ശകുന്തള എന്ന ഇന്ത്യൻ പേരുള്ള ഒരു ഹാർഡ് കോർ മദ്ധ്യവയസ്കയാണ് സ്റ്റെഫാനിയ.

രുദ്ര ചണ്ടീ തന്ത്രം, ദക്ഷിണ കാളികാ യന്ത്രം എന്നിവയിലെല്ലാം പാണ്ഡിത്യമുള്ള 27 വർഷത്തോളം ഹിമാലയത്തിൽ വീരേന്ത്ര നാഥ്‌ മഹാരാജ് എന്ന തൻറെ നാഗാ ഗുരുവുനൊപ്പം ചിലവഴിച്ച ശകുന്തള അറിവിന്റെയും അനുഭവങ്ങളുടെയും ഒരു എൻസൈക്ലൊപീടിയയാണ്. കാളിയും കന്യാമറിയവും അവരുടെ അൾത്താരയിൽ ആരാധിക്കപ്പെടുന്നു.

‘അന്തോണിയെത്ത” സാന്ത്രോ ബൊട്ടിചെല്ലി യുടെ പെയിന്റിങ്ങിൽ നിന്നും അപ്പോഴിറങ്ങി വന്നതുപോലെ… ചെന്തീപോലൊരു മെടിറ്ററേനിയൻ പെൺകുട്ടി… മുന്തിരി തോപ്പുകളിലൂടെ, ഒലിവ് ഓർചാർഡുകളുടെ വെള്ളിയിലകളിൽ കയ്യോടിച്ചുകൊണ്ട് ഒരുമിച്ചു നടന്നപ്പോളെപ്പോഴോ ഞങ്ങൾ സ്നേഹപ്പെട്ടു. പരിധികൾ ഉലംഘയ്ക്കാതെ ആത്മാവ് ആത്മാവിനെയറിയുന്ന സംശുദ്ധമായ ഓർഗാനിക് പ്രണയത്തിന്റെ നേരിയ അഗ്നിസ്ഫുലിന്ഗങ്ങൾ ഉദരത്തിൽനിന്നും നിന്നും ഹൃദയത്തിലെത്തി പൊട്ടിച്ചിതറി. ഉണർവിനും ഉറക്കിനുമിടയിലുള്ള സുന്ദരമായ ഒരു സ്വപ്നം പോലെ…

എങ്കിലും എന്റെ വ്യാകുലതകളുടെ ചുഴലിക്കൊടുങ്കാറ്റിലേക്ക് അവളെ വലിച്ചിടാനാവാത്തതുകൊണ്ടും എന്റെ ഗുരു ശ്രീ തഥാത നിൽ നിന്നും അഗ്നിദീക്ഷ സ്വീകരിക്കാൻ തയ്യാറെടുക്കുന്നതിനാലും ഒരു ചുംബനത്തിന്റെ കടം ബാക്കിവെച്ച് അവളെനിക്കുവേണ്ടി പാകംചെയ്ത ”ഒബർജീൻ പാർമീജിയാന” സലേന്തോ വൈനും ചേർത്തു കഴിച്ച് തിരിഞ്ഞുനോക്കുവാനുള്ള ധൈര്യമില്ലാതെ പിറ്റേന്നു രാവിലെ ഞാൻ പടിയിറങ്ങി.

അടിക്കുറിപ്പ്: മലയാളി എന്നും മലയാളി തന്നെ!!! അതുകൊണ്ട് എൻറെ വിലാസം അന്തോണിയെത്തയുടെ മുറിയിൽ വെച്ചിട്ടാണ് ഞാൻ പോന്നത്. ഇനിയെങ്ങാനും എന്നെ തേടി അവൾ സ്റ്റോക്ക്‌ഹോമിൽ വന്നാലോ????

How to reach – ഇന്ത്യ – റോം – ബ്രിന്ദിസി = വിമാനം ( റോമിൽ നിന്നും അൽ ഇറ്റാലിയ മാത്രമേ ബ്രിന്ദിസിക്കു പോകൂ. ബ്രിന്ദിസിയിൽ നിന്നും നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ട്ടപ്പെട്ട ഡസ്ടിനേഷനിലെക്കു പോകാം.

What to see and experience – ശുദ്ധമായ ഇറ്റലിയൻ ഗ്രാമങ്ങളും നിഷ്കളങ്കരായ മനുഷ്യരും അവരുടെ കാപട്യമില്ലാത്ത നന്മനിറഞ്ഞ മെഡിറ്ററേനിയൻ ജീവിതങ്ങളും പിന്നെ നല്ല ഒന്നാന്തരം സലേന്തോ വൈനും കളങ്കമില്ലാത്ത ദക്ഷിണ ഇറ്റലിയൻ രുചികളും.

PS: യൂ പ്ലേ ദിസ് ഗെയിം ഇൻ യൂറോസ്. ദേർഫോർ ഇറ്റ്‌ ഈസ്‌ ആൻ എക്സ്പെൻസിവ് ഷിറ്റ്

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s