ചില ഓർമ്മക്കുറിപ്പുകൾ..

വാക്കുകളുടെ പകിടകളിയിൽ കരു എറിയുന്നവന്റെ കൈയടക്കമില്ലാത്തവന്,എഴുത്ത് അസ്സമയത്തുണർന്ന കാമം പോലെ മുഴച്ചു നിൽക്കും. ക്ഷമിക്കുക …

 

ഓരോ സഞ്ചാരവും അവനവനിലേക്കുള്ള തിരിച്ചുവരവാണ്. ഓരോ സഞ്ചാരിയും തന്റെ തന്നെ ആത്മാവിൻറെ വനസ്തലികളിലെ ഇരുണ്ട ഗുഹകളിൽ പ്രകാശത്തെ ധ്യാനിച്ചു, വെളിച്ചത്തിലേക്കുണരുന്ന യോഗിയെപ്പോലാണ്. അങ്ങിനെയായിരിക്കുക തന്നെ വേണം . അനുപമമായ അനുഭവങ്ങളുടെ തീക്ഷണതയിൽ പൊള്ളിയുറച്ച മനസ്സ് അവന്റെ അസ്തിത്വത്തിനു നേരെ പിടിച്ച കണ്ണാടിയായിരിക്കണം.

 

അപ്പന്റെ കീശയിൽ നിന്നും അടിച്ചു മാറ്റിയ 30 രൂപയുമായി പതിനാറാം വയസ്സിൽ പൈതൽമലയിലേക്ക് ഒറ്റയ്ക്ക് നടത്തിയ യാത്രയിൽ നിന്നും എന്റെ സഞ്ചാരത്തിന്റെ ചരിത്രം ആരംഭിക്കുന്നു. പിന്നീട് എത്രയോ യാത്രകൾ.. എത്രയോ രാജ്യങ്ങൾ , സംസ്കാരങ്ങൾ , മനുഷ്യർ , പ്രകൃതി , ഭക്ഷണരീതികൾ , അനുഷ്ഠാനങ്ങൾ, സ്വഭാവരീതികൾ, അനുഭവങ്ങൾ….ഓർമകൾ ഒരു ചലച്ചിത്രതിലെന്നപോലെ അങ്ങനെ എത്രയെത്ര …..

 കന്യാകുമാരിയിലെ മരുത്വാമലയിൽ ഒരു മഹാസിദ്ധൻെ ഗുഹയിൽ 17 ദിവസം വെള്ളം മാത്രം കുടിച്ചു സദാ പ്രാണായാമിയായി കഴിഞ്ഞ നാളുകൾ, ദക്ഷിണേന്ത്യയിലും ഉത്തരേന്ദ്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഒരു ഭിക്ഷാംദേഹി യായി 7 വർഷത്തോളം ഗുരുവുനെ തേടിയലഞ്ഞ നാളുകൾ, കാൽനടയായി നാഗാ സന്യാസിമാരോടൊപ്പം നേപ്പാൾ – ടിബറ്റൻ അതിർത്തിയിലെ വിശുദ്ധ ഭുമികകളിൽ അലഞ്ഞു നടന്നത്. ബംഗാളിലെ ഭൈരവന്മാരുടെ യും ഭൈരവിമാരുടെയും തന്ത്രിക സാധനകൾ , അലയുന്ന ബാവുൾ പാട്ടുകാർ , രാജസ്ഥാനിലെ ജിപ്സികൾ… കഥകൾ അവസാനിക്കുന്നില്ല..
 

ഒരു ജൂതപ്പെൺകുട്ടിയുടെ നീലക്കണ്കളിലൂടെ പ്രണയത്തിന്റെ തീവ്രതയറിഞ്ഞതും യാത്രയിലൂടെ തന്നെ. മിഴിമുനകളുടെ തീക്കൊള്ളികൊണ്ടു എന്റെ ഹൃദയത്തിനു തീപിടിപ്പിച്ച ‘അന്ന’എന്ന ജൂതപ്പെണ്ണ് … പിന്നീടെപ്പോഴോ പ്രണയത്തിന്റെ രസതന്ത്രം പരിണമിച്ചു സാർവലൗകീകമായത് മറ്റൊരു യാത്രയിലൂടെ. ഇന്ന് കൊളംബിയൻ വനാന്തരങ്ങളിൽ എവിടെയോ കൊക്കെയിൻ ഉല്പാദിപ്പിക്കുന്ന Andreas മുതൽ ഇപ്പോൾ നേപാളിലെ ലാപ്ചി താഴ്വരയിലെ ഒരു ഗുഹയിൽ കൊടും തപസ്സു ചെയ്യുന്ന കണ്ണൂർക്കാരൻ അനിൽകുമാർ വരെയുള്ളവരുമായുള്ള നല്ല സുഹൃത്ബന്ധവും യാത്രയിലെ അലഞ്ഞുതിരിയലിലൂടെ ലഭിച്ചതുതന്നെ.

 

ജീവിതത്തിന്റെ തല്ലു കൊണ്ട ഏതോ ഘട്ടത്തിൽ ഇന്ത്യൻ പൌരത്വം ഉപേക്ഷിച്ച് 175 രാജ്യങ്ങളിൽ വിസ ഇല്ലാതെ സഞ്ചരിക്കാവുന്ന ഒരു സ്കാണ്ടിനേവിയൻ രാജ്യത്തെ പൌരനായി. അലഞ്ഞുതിരിഞ് ഒടുവിൽ ഞാനടിഞ്ഞ തീരം സ്വീഡൻറെ തലസ്ഥാനമായ സ്റ്റൊക്കൊമിലാണ്. വൈക്കിങ്ങുകളുടെ ഈ നാട്ടിൽ ക്ഷാത്രരക്തം സിരകളിലോടുന്ന മറ്റൊരു വൈക്കിങ്ങായി ആൾക്കൂട്ടത്തിലലിഞ്ഞ്,നിഴലികളിലലിഞ്ഞു,പുതു തലമുറയിലെ സനല്കുമാരന്മാർക്ക് അന്നമൂട്ടുന്ന നളനായി എന്റെ മാത്രമായ വഴികളിലൂടെ ഞാൻ യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു.
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s